തൃശൂര്‍: സപ്ലൈകോ ഒൗട്ട്െലറ്റുകളില് പലവ്യഞ്ജനങ്ങളുടെ സബ്സിഡി ഇതര വിലയില്‍ വ ന് വര്‍ധന. സബ്സിഡി അളവിനേക്കാള്‍ കൂടുതല്‍ സാധനം വാങ്ങുന്നവര്‍ക്ക് നല്കുന്ന വില ചെ ാവ്വാഴ്ച മുതല്‍ വൻതോതില്‍ കൂട്ടി.
ജോലിയില്ലാതെ ജനം ലോക്ഡൗണില്‍ കഴിയുമ്പോഴാ ണ് വിപണിയില്‍ ഇടപെേടണ്ട സപ്ലൈകോയുടെ നടപടി. ചെറുപയറിന് എട്ടു രൂപ ഒറ്റയടിക്ക് കൂട്ടി. തിങ്കളാഴ്ച വരെ 90 ആയിരുന്നു വില. ചൊവ്വാഴ്ച മുതല്‍ 98. പൊതു വിപണിയില്‍ 90 ന് കിട്ടുമ്പോഴാണിത്. കടലക്കും പയറിനും അഞ്ചു രൂപ കൂട്ടി. കടല 56ല്‍നിന്ന് 61ലെത്തി. 65 രൂപയുണ്ടായരുന്ന പയർ 70 ആയി.
വെള്ളക്കടലക്ക് നാല് രൂപ കൂട്ടി 74 ആയി. ഉഴുന്ന് 92ല്‍നിന്ന് 95, മുളക് 155ല്‍നിന്ന് 158, മല്ലി 80ല്‍നിന്ന് 83 എന്നിങ്ങനെയാണ് വർധന. പഞ്ചസാരക്കും ജയ അരിക്കും രണ്ടു രൂപ വർധിച്ചു. പഞ്ചസാര 39, ജയ 39 എന്നിങ്ങനെയാണ് പുതിയ വില. 39 രൂപയുണ്ടായിരുന്ന മുതിരക്ക് ഒരു രൂപ കൂടി. ഗ്രീന്‍പീസിന് മൂന്നു രൂപ കുറഞ്ഞത് മാത്രമാണ് ആശ്വാസം. 85 ല്‍നിന്ന് 82 ആയാണ് കുറഞ്ഞത്. പരിപ്പ് വില 80 തന്നെയാണ്.
അന്ത്യോദയ, മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റിെൻറ പേരില്‍ സബ്സിഡി സാധനങ്ങള്‍ പോലും നല്‍കാത്ത സാഹചര്യമാണ്. ഇതിനിടയിലാണ് വില വർധന. സാധനങ്ങള്‍ ലഭിക്കാത്തതാണ് കാരണം. സൗജന്യ കിറ്റ് വിതരണം ബുധനാഴ്ച തുടങ്ങാനിരിക്കേ വിവിധ മേഖലകളില്‍ പരിപ്പ് വര്‍ഗങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനുള്ള നെട്ടോട്ടത്തിലാണ് ഒൗട്ട്െലറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.