ന്യൂഡൽഹി: രാഷ്്ട്രീയ പാർട്ടികൾക്ക് രഹസ്യമായി സംഭാവന സ്വീകരിക്കാൻ വഴിയൊരുക്കി മോദിസർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ടുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റിക്കഴിഞ്ഞാൽ പിന്നെ അതിൻമേൽ എന്ത് നിയന്ത്രണമാണ് സർക്കാറിനുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചു. ബോണ്ടിലൂടെ കൈവശമെത്തുന്ന പണം രാഷ്ട്രീയ പ്രവർത്തനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചേക്കാം. ഭീകരപ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്. ഒരു അജണ്ടയുമായി നടക്കുന്നവർക്ക് ബോണ്ട് വഴിതിരിച്ചുവിടാനാകും. ഇൗ ധനസമാഹരണത്തിലൂെട പ്രേക്ഷാഭങ്ങൾപോലും സംഘടിപ്പിക്കാൻ കഴിയും-ബോബ്ഡെ ചൂണ്ടിക്കാട്ടി
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഇലക്ടറൽ ബോണ്ടുകൾക്ക് സ്റ്റേ വേണമെന്ന അസോസിയേഷൻ ഫോർ െഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സമർപ്പിച്ച ഹരജിയിലാണ് കോടതി കേന്ദ്രത്തോട് ചോദ്യങ്ങളുന്നയിച്ചത്. തുടർന്ന് ഹരജി വിധിപറയാൻ മാറ്റി. അതേസമയം, കേന്ദ്രസർക്കാറിനൊപ്പം നിന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബോണ്ടുകൾക്ക് സ്റ്റേ ആവശ്യമില്ലെന്നും സുതാര്യത മതിയെന്നും ബോധിപ്പിച്ചു.
ഒരു ശതമാനം വോട്ടുള്ള രാഷ്ട്രീയ പാർട്ടികൾക്കേ ഇലക്ടറൽ ബോണ്ടിന് അർഹതയുള്ളൂ എന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ന്യായീകരിച്ചു. എന്നാൽ, ബോണ്ടിന് അർഹതയുള്ളവർക്കും അക്രമം അജണ്ടയായുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബോണ്ട് പണമാക്കിയശേഷം സർക്കാറിന് എന്തെങ്കിലും നിയന്ത്രണമുണ്ടോയെന്ന് കോടതി ആവർത്തിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾ ആദായനികുതി റിേട്ടണുകൾ സമർപ്പിക്കേണ്ടതാണെങ്കിലും രണ്ട് പാർട്ടികൾ മാത്രമേ റിേട്ടൺ സമർപ്പിച്ചിട്ടുള്ളുവെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു. ഇതിനെ വിമർശിച്ച സുപ്രീംകോടതി എല്ലാ പാർട്ടികളും റിേട്ടൺ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.