തിരുവനന്തപുരം: മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടത് സങ്കീർണ പ്രശ്നമാണെന്നും വിശദ വിലയിരുത്തൽ വേണ്ടിവരുമെന്നും നിയമമന്ത്രി എ.കെ. ബാലൻ. പിന്നാക്ക വിഭാഗങ്ങളുടെ സംവരണെത്ത ഒരു നിലക്കും ബാധിക്കാതെയാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ തീരുമാനിച്ചത്. ഇൗ സംവരണം നിലവിലെ സംവരണത്തിെൻറ ശതമാനത്തിൽനിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥ ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി വന്നില്ല. അത് വരേണ്ടതായിരുന്നു. ഇത് വളരെ ഗൗരവമായ സാഹചര്യമുണ്ടാക്കും. കമീഷനെ അടക്കം െവച്ച് പരിശോധിക്കേണ്ട വിഷയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വിധിയുടെ അടിസ്ഥാനത്തിൽ സംവരണ ഇതര വിഭാഗങ്ങൾക്ക് 10 ശതമാനം നൽകിയതിന് പ്രായോഗിക തലത്തിൽ തടസ്സങ്ങളുണ്ട്. സംവരണം 50 ശതമാനത്തിലധികം പാടില്ല എന്നാണ് കോടതി പറയുന്നത്. 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാൻ പ്രയാസം വരും. ഇതുവരെ പിന്നാക്ക സമുദായ ലിസ്റ്റ് അതത് സംസ്ഥാനങ്ങളാണ് തീരുമാനിച്ചിരുന്നത്. നിലവിൽ പട്ടിക വിഭാഗ ലിസ്റ്റാണ് കേന്ദ്രവും രാഷ്ട്രപതിയും തീരുമാനിക്കുന്നത്. ഇനി നമുക്ക് പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ ശിപാർശ മാത്രമാണ് കഴിയുക. 50 ശതമാനത്തിൽ കൂടുതൽ സംവരണം നൽകാൻ ഭരണഘടന ഭേദഗതി ചെേയ്യണ്ടിവരുമെന്നും എ.കെ. ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.