കൊച്ചി: മേൽപാലം കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് മുൻകൂറായി 8.25 കോടി അനുവദിച്ചത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീം കുഞ്ഞിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിലാണെന്ന് നാ ലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ ത്തുടർന്ന് വ്യാഴാഴ്ച രാവിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതികരണം.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ എം.ഡിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷ് ശിപാർശ ചെയ്യുകയും മന്ത്രി ഉത്തരവിടുകയുമായിരുന്നു. പലിശയില്ലാതെ അനുവദിക്കാനാണ് മന്ത്രി ഫയലിൽ കുറിച്ചത്. എന്നാൽ, താൻ ഇടപെട്ട് ഏഴ് ശതമാനം പലിശ ഈടാക്കി.
ഇതിനെല്ലാം രേഖാമൂലം തെളിവുണ്ട്. മുമ്പ് പല പദ്ധതികൾക്കും പണം മുൻകൂർ നൽകിയിട്ടുണ്ട്. പലിശ ഈടാക്കാൻ നിർദേശിച്ചതാണ് ചെയ്ത തെറ്റെങ്കിൽ എന്തുവേണമെങ്കിലും ചെയ്തോളൂ എന്നും സൂരജ് പറഞ്ഞു.
റിമാൻറ് നീട്ടി
സൂരജ് ഉൾപ്പെടെ നാല് പ്രതികളുടെ റിമാൻഡ് കാലാവധി വിജിലൻസ് ജഡ്ജി ഡോ. ബി. കലാം പാഷ ഒക്ടോബർ മൂന്നുവരെ നീട്ടി. ഒന്നാം പ്രതി ആർ.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയൽ, രണ്ടാം പ്രതി ആർ.ബി.ഡി.സി.കെ മുൻ. അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മൂന്നാം പ്രതി കിറ്റ്കോ മുൻ ജനറൽ മാനേജർ ബെന്നി പോൾ എന്നിവരാണ് മറ്റുള്ളവർ. ആഗസ്റ്റ് 30നാണ് പ്രതികളെ വിജിലൻസിെൻറ എറണാകുളം യൂനിറ്റ് അറസ്റ്റ് ചെയ്തത്. 21 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിലാണ്. ജാമ്യാപേക്ഷ ഹൈകോടതി 24ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.