മറിയക്കുട്ടിയുടെ വീട്ടിൽ സുരേഷ് ഗോപിയെത്തി; രണ്ട് രൂപ സെസ് ജനങ്ങൾ കൊടുക്കില്ലെന്ന് തീരുമാനിച്ചാൽ പ്രശ്നം തീരുമെന്ന്...

അടിമാലി: രണ്ട് രൂപ സെസ് ജനങ്ങൾ കൊടുക്കില്ലെന്ന് തീരുമാനിച്ചാൽ മതി, എല്ലാ പ്രശ്നവും തീരുമെന്ന് ചലച്ചിത്രതാരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. എത്ര കിട്ടിയെന്ന് കോടതിയിൽ ചീഫ് സെക്രട്ടറി കണക്ക് ​കൊടുക്കട്ടെ. അപ്പോൾ, കോടതി പറയും കാര്യങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു. ക്ഷേമപെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് മൺചട്ടിയുമായി ഭിക്ഷയാചിച്ച് സമരം നടത്തിയ മറിയക്കുട്ടിയുടെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപിയോട് മറിയക്കുട്ടി ത​െൻറ നന്ദി അറിയിച്ചു. ‘‘സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങൾ പ്രവർത്തിച്ചേച്ചു പോകുന്നതിൽ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വ‍ൃത്തികെട്ട കാര്യം. അതിൽ ഞങ്ങൾ ദുഃഖിച്ചിരിക്കുവായിരുന്നു’’– മറിയകുട്ടി പറഞ്ഞു.

‘അല്ല സാറേ, ഞാൻ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ’. അതൊന്നും ഞാന്‍ പറയില്ലെന്ന് സുരേഷ് ഗോപി. ഞാൻ പറയുമെന്ന് മറിയക്കുട്ടി. എന്നെ അറസ്റ്റു ചെയ്താലും ശരി. ആരാ കുലംകുത്തി, ചോദിക്കും. ഞങ്ങൾക്ക് മഞ്ഞക്കാർഡ് ഇല്ല. അതു സിപിഎംകാർക്കുള്ളതാ’. ബി.ജെ.പി നേതാക്കൾക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. 

Tags:    
News Summary - Suresh Gopi came to Maryakutty's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.