തൃപ്രയാർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രചാരണ പര്യടനം നടക്കുന്ന പ്രദേശങ്ങള ിൽ ഉച്ചനേരത്ത് ഒരു ഊണ് അധികം കരുതുന്നുണ്ടെന്ന് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നവർ പറയുന്നത്. സുരേഷ് ഗോപി അടുത്ത പ്രദേശത്തെങ്ങാനും ഉണ്ടെങ്കിൽ ഒരു പക്ഷെ ഉച്ചയൂണിന് കയറി വരുന്നത് തങ്ങളുടെ വീട്ടിലേക്കാണെങ്ക ിലോ എന്നാണ് അവരുടെ ചിന്തയേത്ര. ഉച്ചക്ക് ഒരു മണിക്ക് ഊണ് കഴിക്കുന്ന ശീലം സുരേഷ് ഗോപി പ്രചാരണത്തിരക്കിലും പാലിക്കുന്നുണ്ട്. ആ സമയത്ത് എത്തുന്നത് എവിടെയാണോ അവിടെ ഒരു വീട്ടിൽനിന്നാവും ഊണ്.
ചൊവ്വാഴ്ച തളിക്കുളം ബീച്ചിലെ കുറുക്കംപര്യ വീട്ടിൽ വിബിെൻറ വീട്ടിൽനിന്നായിരുന്നു ഊണ്. സ്ഥാനാർഥിയെ കാണാൻ വീടിെൻറ മുന്നിൽനിന്ന വിബിെൻറ ഭാര്യ അപർണകുമാരിയോട് തുറന്ന വാഹനത്തിൽനിന്ന് സൂപ്പർ സ്റ്റാർ വിളിച്ചു ചോദിച്ചു; ‘ചാളക്കറിയുണ്ടോ’?. ആദ്യമൊന്ന് അമ്പരന്ന അപർണകുമാരി ഞണ്ടുകറിയുണ്ടെന്ന് മറുപടി പറഞ്ഞു. എങ്കിൽ കുറച്ച് ചോറ് വിളമ്പിക്കോളൂ എന്നു പറഞ്ഞ് വാഹനത്തിൽനിന്ന് ഇറങ്ങി. സമൃദ്ധമായി ഊണ് കഴിഞ്ഞപ്പോൾ ഇഷ്ടമായോ എന്ന് അപർണയുടെ ചോദ്യത്തിന് ‘പാത്രം തിരിച്ചുവേണോ’ എന്ന് മറുചോദ്യം. വിബിെൻറ കുടുംബംഗങ്ങളോടും അയൽവാസികൾക്കുമൊപ്പം ഫോട്ടോയെടുത്താണ് വീട്ടിൽനിന്ന് ഇറങ്ങിയത്.
തൃപ്രയാർ അമ്പലനടയിൽനിന്നാണ് ഇന്നലെ പര്യടനം തുടങ്ങിയത്. എടമുട്ടത്ത് വികസനത്തിനും ആചാര സംരക്ഷണത്തിനുമാണ് വോട്ടഭ്യർഥന. മത്സ്യത്തൊഴിലാളികളുടെ കേന്ദ്രമായ പ്രിയ സെൻററിൽ മത്സ്യമേഖലക്കായി മോദി സർക്കാർ നടപ്പാക്കിയ പദ്ധതികളും ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചതുമാണ് പ്രസംഗ വിഷയം. നാട്ടിക പോസ്റ്റോഫിസ് ബീച്ച്, സ്നേഹതീരം ബീച്ച് എന്നീ കേന്ദ്രങ്ങളിലൂടെ നീങ്ങിയ പര്യടനം പഴുവിൽ, എട്ടുമുന, ഊരകം, ചേർപ്പ്, ആറാട്ടുപുഴ, ആനക്കല്ല്, എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അവിണിശേരിയിലാണ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.