ഒാർമയുണ്ടോ ഇൗ മുഖം? ഏമ്പക്കമിട്ട് മറ്റു പാർട്ടികൾക്കു മുമ്പിൽ വാല് ചുരുട്ടി നടക്കുന്നവർക്ക് ഒാർമ കാണില്ല. അ ന്ന് ഇന്ദിര ഗാന്ധിയെ സ്വന്തം അമ്മയെ പോലെ കണ്ടുവെന്ന് പറഞ്ഞത് നേരു തന്നെയാ നാരായണ. ഇന്ദിരാഗാന്ധി കൊല്ലപ്പെട ്ടപ്പോൾ 10-11 ദിവസം ഭക്ഷണം കഴിക്കാതിരുന്ന ഒരച്ഛന്‍റെ മകനാണെന്ന് പറഞ്ഞതും നേരു തന്നെ നാരായണ.
അന്ന് കൈയായിരുന ്നു മനസിൽ. ഒാർമ വേണം. കൈയ്യായിരുന്നു ശരണം. കോൺഗ്രസിന് വേണ്ടി പ്രചാരണവും നടത്തി. പക്ഷെ, കൈ എന്‍റെ കൈപിടിച്ച് കയറ്റിയില്ല നാരായണ. പഠിക്കുേമ്പാൾ എസ്.എഫ്.െഎ. കാരനാണെന്ന് പറഞ്ഞതും സത്യം. സഖാവ് വി.എസ്. അച്ചുതാനന്ദനോടാണ് സ്നേഹം. അതിപ്പോൾ ഉണ്ടോയെന്ന് ചോദിച്ചാൽ ചിലപ്പോൾ ഉണ്ടായേക്കാം. അദ്ദേഹത്തിന് പകരം ആരുമില്ലെന്ന് ഇപ്പോൾ പറയാൻ പറഞ്ഞാൽ അത് കുമ്മേട്ടനോട് ചോദിക്കണം.
പിന്നെ ഞാൻ അയ്യൻ എന്ന് പറഞ്ഞപ്പോഴേക്ക് നിങ്ങൾക്ക് ഹാലിളകേണ്ട കാര്യമില്ല നാരായണ. വിഷുകാലമാണ്. അയ്യൻ എന്ന് ഞാൻ പറഞ്ഞത് പടക്ക കമ്പനിയെപ്പറ്റിയാണ്. അയ്യൻ ബ്രാന്‍റ് ക്രേക്കേഴ്സിനെ കുറിച്ച് അറിയാത്തവർ ആരാണ് നാരായണ. ഇത് എന്തൊരു ജനാധിപത്യം നാരായണ. ഞാൻ വെറുതേ വിരലാട്ടിയതാണ് നാരായണ. അതിന് ഞാൻ പൊട്ടിത്തെറിച്ചെന്ന് എഴുതാമോ നാരായണ? സത്യൻ അന്തിക്കാടിനെ ഞാൻ കണ്ടത് വോട്ട് ചോദിച്ചല്ല നാരായണ; റോൾ ചോദിച്ചാണ്. ഇത് ആർക്കാണ് അറിയാൻ പാടില്ലാത്തത്. ഷിറ്റ്... ഷിറ്റിറ്റാരെ... ഷിറ്റിെറ്റെ.
പൂണുലിട്ടലേ ഉടലോടെ സ്വർഗത്തിൽ പോകൂവെന്ന് താമര ജ്യൂസ് കുടിച്ചപ്പോളാ നാരായണ മനസിലായത്. ഇനി പൂണൂലിനെ അവഹേളിക്കുന്ന ഡയലോഗുള്ള റോൾ എടുക്കില്ല നാരായണ. ഇത് സത്യം. ഇപ്പോൾ എെൻറ പര്യടനത്തിന് എന്തു തിരക്കാണ്. സ്ത്രീകൾ തള്ളിക്കയറുന്നു. അവർ എന്നെ കാണാനല്ല നാരയണ വരുന്നത്. എനിക്ക് വോട്ട് ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹത്താലാണ്. നരേന്ദ്ര മോദിയാണേ സത്യം. അല്ലെങ്കിൽ മെയ് 23ന് നിങ്ങൾക്കത് അറിയാം. ഇല്ലെങ്കിൽ എന്നെ മണിച്ചിത്ര താഴിട്ട് പൂട്ടിക്കോളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.