മാധ്യമ പ്രവർത്തകയെ അപമാനിച്ച സുരേഷ് ഗോപി മലയാളി സമൂഹത്തിന് അപമാനമാണെന്ന് പു.ക.സ

തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പെരുമാറ്റം. വ്യക്തിയുടെ അനുവാദം കൂടാതെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.

സ്ത്രീകൾ അടിമകളും ഉപകരണങ്ങളുമാണെന്ന മനുവാദത്തിന്റെ സൃഷ്ടിയാണത്. ബ്രാഹ്മണനായി ജനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചയാളാണല്ലോ അദ്ദേഹം. സംഘപരിവാർ ജീർണതകളെയും, യാഥാസ്ഥിതികത്വത്തെയും മലയാളിമനസ് തള്ളിക്കളയുകതന്നെ ചെയ്യും എന്നതിന്റെ അടയാളമാണ്. ഈ സംഭവത്തിന്റെ പ്രതികരണത്തിലൂടെ കേരളം വ്യക്തമാക്കിയത്.

സംഘപരിവാർ ജീർണതക്കെതിരെ പ്രതിരോധമുയർത്തിയ മാധ്യമ പ്രവർത്തകയെ അഭിവാദ്യം ചെയ്യുന്നു.മുഴുവൻ മനുഷ്യസ്നേഹികളും അത്യന്തം ജീർണമായ ഈ സംഭവത്തെ അപലപിക്കണമെന്ന് പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പറഞ്ഞു

Tags:    
News Summary - Suresh Gopi who insulted the media worker is an insult to the Malayali community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.