തിരുവനന്തപുരം: പുതുച്ചേരിയിലെ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാരോപിച്ച് നടനും എം.പിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് സമർപ ്പിച്ച കുറ്റപത്രം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കിനൽകി. സാമ്പത്തിക കുറ്റക ൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക കോടതിക്കാണ് കേസ് പരിഗണിക്കാൻ അധികാരമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സി.ജെ.എം കോടതി അന്വേഷണ ഉദ്യോഗസ്ഥന് കുറ്റപത്രം തിരികെനൽകിയത്.
പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ രണ്ട് ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. സുരേഷ് ഗോപി എം.പിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോട്ടോർ വാഹന നിയമലംഘനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും വീടുകൾ ഉണ്ടായിരുന്നിട്ടും അത് മറച്ചുെവച്ച് പുതുച്ചേരിയിൽ വീടുണ്ടെന്ന് കാണിച്ച് അവിടെ രജിസ്ട്രേഷൻ നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
പി.വൈ. 01-ബി.എ-0999, പി.വൈ-05 -എ- 0099 എന്നീ രണ്ട് നമ്പറുകളിലുമായി രണ്ട് ഒൗഡി കാറുകളാണ് 2010 ജനുവരി 27, 2016 മേയ് 24 തീയതികളിൽ രജിസ്ട്രേഷൻ നടത്തിയത്. പുതുച്ചേരിയിൽ ‘കാർത്തിക’ എന്ന മേൽവിലാസത്തിൽ താമസക്കാരനായ എല്ലേപിള്ളൈ എന്ന വ്യക്തിയുടെ രേഖകൾ കാട്ടിയായിരുന്നു രജിസ്റ്റർ ചെയ്തിരുന്നെതന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.