കൊച്ചി: കെ.എസ്.യു പ്രവർത്തകരെ ലോക്കപ്പിൽനിന്ന് കോൺഗ്രസ് എം.എൽ.എമാർ മോചിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. എറണാകുളം കാലടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സതീഷ്, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് കെ.എസ്.യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ ലോക്കപ്പിലാക്കുകയും ചെയ്തിരുന്നു. പിന്നീട് റോജി എം. ജോൺ അടക്കമുള്ള നേതാക്കൾ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതോടെ പൊലീസ് പ്രവർത്തകരെ വിട്ടയക്കുകയായിരുന്നു.
നേതാക്കൾ ശകാരിച്ചതോടെ മേലുദ്യോഗസ്ഥരെ പോലും അറിയിക്കാതെ കെ.എസ്.യു പ്രവർത്തകരെ വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ സസ്പെൻഷൻ നടപടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.