കൊച്ചി: സ്വർണക്കടത്ത് കേസിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിെൻറ ഡി- കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എൻ.ഐ.എ. 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെ എൻ.ഐ.എ സമർപ്പിച്ച അനുബന്ധ എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
കേസിലെ പ്രതികളായ കെ.ടി. റമീസ്, ഷറഫുദ്ദീൻ എന്നിവർ താൻസനിയയിൽ പോയതായും ഇവർ അവിടെ തോക്ക് വിൽക്കുന്ന കടകൾ സന്ദർശിച്ചിരുന്നതായും എൻ.ഐ.എ ആരോപിച്ചു. താൻസനിയയിൽ ആയിരിക്കുമ്പോൾ റമീസ് വജ്ര വ്യാപാരത്തിന് ലൈസൻസ് വാങ്ങാൻ ശ്രമിക്കുകയും യു.എ.ഇയിലേക്ക് സ്വർണം കടത്തുകയും ചെയ്തു.
ഈ സ്വർണം കേരളത്തിലേക്കും കൊണ്ടുവന്നു. താൻസനിയയിൽ ഷറഫുദ്ദീൻ തോക്ക് കൈവശം വെച്ചിരിക്കുന്ന ഫോട്ടോ കണ്ടെടുത്തിട്ടുണ്ട്. ഡി-കമ്പനി സജീവമായ പ്രധാന സ്ഥലങ്ങളാണ് താൻസനിയയും ദുൈബയും. താൻസനിയയിലെ ഡി-കമ്പനിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനാണ്. 2019 നവംബറിൽ 13 തോക്ക് കള്ളക്കടത്ത് നടത്തിയതിന് റമീസിനെ കസ്റ്റംസ് പിടികൂടിയിരുന്നു.
കൈവെട്ട് കേസിൽ വെറുതെവിട്ട മുഹമ്മദലിക്ക് ഐ.എസുമായും സിമിയുമായും ബന്ധമുള്ളതായും എൻ.ഐ.എ അവകാശപ്പെട്ടു. സിറിയയിലെ ഐ.എസ് അംഗങ്ങളുടെ വിവരങ്ങളടങ്ങിയ പത്ര കട്ടിങ്, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത വാഗമൺ സിമി ക്യാമ്പ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ഫോട്ടോകൾ അടങ്ങിയ പത്രവാർത്ത എന്നിവ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഫോർമാറ്റ് ചെയ്ത മൊബൈലിെൻറ ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷം മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
കൂടാതെ, പ്രധാന പ്രതി സ്വപ്നയുടെ മൊബൈൽ ഫോണിൽനിന്ന് സാക്കിർ നായിക്കിെൻറയും നോട്ട് കെട്ടുകളുടെയും ചിത്രങ്ങൾ കണ്ടെത്തിയെന്നും ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും എൻ.ഐ.എ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കഴിഞ്ഞ വർഷം റിപ്പോർട്ട് നൽകിയിരുെന്നന്ന് വ്യക്തമാക്കിയ അന്വേഷണസംഘം, റിപ്പോർട്ടിെൻറ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. ദാവൂദ് ഇബ്രാഹീമിെൻറ പ്രവര്‍ത്തനങ്ങൾ പരാമര്‍ശിക്കുന്ന യു.എൻ സുരക്ഷാ കൗണ്‍സിലിെൻറ വിശകലനം, യു.എസിെൻറ വസ്തുതാവിവരണ പട്ടികയുടെ പകര്‍പ്പ്, ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് എന്നിവയും എൻ.ഐ.എ ഹാജരാക്കി.
സാമ്പത്തിക ഇടപാടിനായി തീവ്രവാദ ഗ്രൂപ്പാണ് സ്വർണം ഉപയോഗിക്കുന്നതെന്ന് തള്ളിക്കളയാനാവില്ലെന്ന് അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ പറഞ്ഞു. പ്രതികളുടെ ഉദ്ദേശ്യം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്വപ്നയും സരിത്തും സമർപ്പിച്ച ജാമ്യാപേക്ഷയും പരിഗണിക്കും. അതിനിടെ, രണ്ടുദിവസമായി എൻ.ഐ.എ കസ്റ്റഡിയിൽ കഴിയുന്ന പി.ടി. അബ്ദു, മുഹമ്മദ് അലി, കെ.ടി. ഷറഫുദ്ദീൻ, മുഹമ്മദ് ഷഫീക്ക്, ഹംജദ് അലി എന്നീ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.