കോഴിക്കോട്: ഭർത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42) ആണ് മരിച്ചത്. ഫെബ്രുവരി 13ന് രാത്രിയാണ് സംഭവം. ഭർത്താവ് മേപ്പയൂർ സ്വദേശി പത്താംകാവുങ്ങൽ കെ.വി. അഷ്റഫിനെ (38) അന്നുതന്നെ കസബ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിലെ മുറിയിൽ രാത്രി 10.45 ഒാടെ അഷ്റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. ഇതോടെ സലീന സ്വയം കഴുത്തിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് അഷ്റഫ് പറഞ്ഞത്.
പരിക്കേറ്റ സലീന ഒറ്റക്കാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. ബോധരഹിതയാവുന്നതിനുമുമ്പ് ഭർത്താവാണ് തെൻറ കഴുത്തിൽ കത്തിയുപയോഗിച്ച് പരിക്കേൽപിച്ചതെന്ന് ഇവർ ആശുപത്രിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു. ആക്രമണം നടക്കുേമ്പാൾ ഒന്നരവയസ്സുളള മകൾ അഫ്രിനും ഇവർക്കൊപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളജ് വെൻറിലേറ്ററിലായിരുന്ന സലീന ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റൽ നടത്തുന്ന സലീനയെ സംശയത്തെ തുടർന്നാണ് മുൻ പ്രവാസികൂടിയായ ഭർത്താവ് അഷ്റഫ് ലോഡ്ജിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കൊലപാതക ശ്രമത്തിൽ അറസ്റ്റിലായ ഇയാൾക്കെതിരെ െകാലക്കുറ്റം ചുമത്തിയതായും കസബ പൊലീസ് പറഞ്ഞു. സലീനയുടെ പിതാവ് യൂസുഫ്. മാതാവ്: സുബൈദ. മകൻ: അനീഖ് റയാൻ (നിലമ്പൂർ സ്പ്രിൻസ് ഇൻറർ നാഷനൽ സ്കൂൾ അഞ്ചാംതരം വിദ്യാർഥി). സഹോദരങ്ങൾ: ഫെമിന, സെറീന, ഷമീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.