ന്യൂഡൽഹി: പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറി വി.ഐ.പി സുരക്ഷയൊരുക്കി കേന്ദ്രസർക്കാർ. ബംഗാളിൽ അദ്ദേഹത്തിനൊപ്പം ആറ് സി.ആർ.പി.എഫ് കമാൻഡോകളും രണ്ട് വാഹനങ്ങളും അകമ്പടിയായുണ്ടാവും. അധികാരിക്കെതിരെ ഉണ്ടായേക്കാവുന്ന ഭീഷണികൾ വിലയിരുത്തി കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തിന് പുറത്ത് അർധ സൈനിക വിഭാഗങ്ങൾ വൈ പ്ലസ് സുരക്ഷ നൽകുമെന്നും അഭ്യന്തര മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ശനിയാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുന്ന ബംഗാൾ സന്ദർശനത്തിനിടെ അധികാരി ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണറിയുന്നത്.
ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നദ്ദയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗിയക്കും ബംഗാൾ സന്ദർശന വേളയിൽ ബുള്ളറ്റ് പ്രൂഫ് കാർ ലഭ്യമാക്കും. മഹാരാഷ്ട്രയിൽനിന്നുള്ള ബി.ജെ.പി നേതാവ് നാരായൺ റാണേക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.