കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ നിർണായക ചോദ്യം ചെയ്യലിന് തുടക്കം. പ്രധാന പ്രതി സ്വപ്ന സുരേഷിനെ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ചോദ്യംചെയ്യലിനായി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. മന്ത്രി കെ.ടി. ജലീലിെൻറ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നതിനാൽ മൊഴികൾ നിർണായകമാണ്. ഇൗ മൊഴികളുടെ അടിസ്ഥാനത്തിലാവും മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക. സ്വപ്നയിൽനിന്ന് കണ്ടെടുത്ത മൊബൈലുകളും ലാപ്ടോപുകളും ശാസ്ത്രീയ പരിശോധന നടത്തി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പരിശോധനയിൽ വീണ്ടെടുത്തു. ജൂലൈയിൽ അറസ്റ്റിലായ ഉടനെ സ്വപ്നയെ എൻ.െഎ.എ 12 ദിവസം ചോദ്യം ചെയ്തിരുന്നു. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യണമെന്നും ജാമ്യം ജലീലിനെ ചോദ്യം ചെയ്യുന്നതിനൊപ്പം സ്വപ്നയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ.െഎ.എ ശ്രമിച്ചെങ്കിലും അസുഖ ബാധിതയായി ആശുപത്രിയിലായിരുന്നതിനാൽ നടന്നില്ല.
ബന്ധുക്കളെ കാണാൻ സ്വപ്നക്ക് അനുമതി
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് ബന്ധുക്കെള കാണാൻ കോടതിയുടെ അനുമതി. ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിടുന്നതിന് മുന്നോടിയായി ഹാജരാക്കിയപ്പോഴാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ഈ അനുമതി നൽകിയത്. മകനും ഭർത്താവും അടക്കമുള്ളവരാണ് കാണാൻ കോടതിയിലെത്തിയത്.
ബന്ധുക്കളെ കാണാൻ എൻ.െഎ.എ അനുവദിക്കുന്നില്ലെന്ന് ചൊവ്വാഴ്ചയും പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് കോടതിയിൽവെച്ചുതന്നെ ഇതിന് അനുമതി നൽകിയത്.
സന്ദീപ് നായർക്ക് ജാമ്യം
കൊച്ചി: സ്വർണക്കടത്തിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി സന്ദീപ് നായർക്ക് ജാമ്യം. 60 ദിവസം പൂർത്തിയായിട്ടും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, എൻ.െഎ.എയും എൻഫോഴ്സ്മെൻറും രജിസ്റ്റർ ചെയ്ത കേസുള്ളതിനാൽ മോചിതനാവാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.