തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതയായ സ്വപ്ന സുരേഷ് എന്തെങ്കിലും തുറന്നുപറയുമോയെന്ന് ഉറ്റുേനാക്കി കേരളം. ജയിലിൽനിന്ന് പുറെത്തത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പിന്നീട് പ്രതികരിക്കുമെന്നാണ് പറഞ്ഞത്. തുറന്നുപറച്ചിലുണ്ടായാൽ പലരുടെയും രാഷ്ട്രീയ ഭാവിയെ വരെ ബാധിക്കും. വിവാദങ്ങൾക്കും വഴിമരുന്നിടും.
മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം, െഎ.ടി വകുപ്പിൽ ജോലി ലഭിച്ചത്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ, മുൻ സ്പീക്കർ, മന്ത്രിമാർ എന്നിവരുമായുള്ള ബന്ധം, ഒളിവിൽ പോകാൻ സഹായം ലഭിേച്ചാ, സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയ കാര്യങ്ങളിൽ ദുരൂഹത തുടരുകയാണ്.കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ മൊഴിക്ക് സമ്മർദം ചെലുത്തുന്നതായ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാൽ ശബ്ദസന്ദേശ ഉറവിടം ഉൾപ്പെടെ കാര്യങ്ങൾ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിലും വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് വഴിെവക്കാം.
ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന വാദത്തിൽ സ്വപ്ന ഉറച്ചുനിൽക്കുന്നുണ്ടോ, കേസിൽ കുടുക്കിയതാണോ, നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തൽ പദ്ധതി തയാറാക്കിയതും സഹായിച്ചതും ആരാണ്, പിടിയിലാകാത്ത പ്രമുഖർ േകസിലുണ്ടോയെന്ന കാര്യത്തിലൊക്കെ സ്വപ്ന മറുപടി നൽകുമെന്നാണ് പ്രതീക്ഷ.
ലോക്ഡൗണിൽ പൊലീസിനെ വെട്ടിച്ച് അതിർത്തി കടന്ന് ഒളിവിൽപോയ സ്വപ്നയെയും കേസിലെ നാലാംപ്രതി സന്ദീപ് നായരെയും കഴിഞ്ഞവർഷം ജൂലൈ 11ന് ബംഗളൂരുവിൽനിന്നാണ് എൻ.ഐ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടുത്താൻ സർക്കാറിലെ ഉന്നതെൻറ ഇടപെടലുണ്ടായെന്നുമൊക്കെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.