വിവാദ ഭൂമി ഇടപാട്: മൂന്നാമത്തെ ഹരജി ഇന്ന് ഹൈകോടതിയിൽ 

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ മൂന്നാമത്തെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ച് നൽകിയ സ്വകാര്യ അന്യായം നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. 

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ട് അങ്കമാലി സ്വദേശി പോളച്ചൻ പുതുപ്പാറയാണ് ഹൈകോടതിയെ സമീപിച്ചത്.
 

Tags:    
News Summary - Syro Malabar Sabha Land Issues in Highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.