കാളികാവ്: ‘ഇനിമുതല്‍ കോവിഡ് ജോലിയാണെന്ന് കേട്ടപ്പോള്‍ നെഞ്ചില്‍ ചങ്കിടിപ്പായിരുന്നു. ആദ്യത്തെ ദിവസമുണ്ടായ ഭയം ഒരു ദിവസം ജോലി കഴിഞ്ഞപ്പോള്‍ വഴിമാറി. ലോകം അടിയന്തര സാഹചര്യത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഞാന്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സമൂഹം സ്വന്തം ജീവന് പണയംവെച്ചാണ് ജോലിനോക്കുന്നത് എന്നത് ഏറെ അഭിമാനമായി തോന്നിയ നിമിഷങ്ങള്‍.
പറയുന്നത് കോവിഡ് പ്രതിരോധജോലിയിൽ 108 ആംബുലന്‍സിൽ ജോലിചെയ്യുന്ന ചോക്കാട്ടെ തൈത്തൊടി മുഹമ്മദ് കുട്ടി. കഴിഞ്ഞ രണ്ടുമാസമായി കൊണ്ടോട്ടിയില്‍ ജോലിയിൽ തളര്‍ച്ചയറിയാതെ ഓടുകയാണ് മുഹമ്മദ്കുട്ടി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍. മഞ്ചേരി മെഡിക്കല്‍ കോളജ്, വിമാനത്താവളം, കാലിക്കറ്റ് യൂനിവേഴ്സിറ്റി കോവിഡ് സെൻറര്‍. അങ്ങനെ ഓടുകയാണ്. നേരത്തേ ചോക്കാടായിരുന്നു ജോലി. രണ്ടു മാസം മുമ്പാണ് കോവിഡ് ഡ്യൂട്ടിക്കായി കൊണ്ടോട്ടിയിലെത്തിയത്.
വാഹനത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനും ഉണ്ടാവും. കോവിഡ് ഭീതി കാരണം പ്രത്യേക വിമാനങ്ങളില്‍ പ്രവാസികള്‍ മടക്കം തുടങ്ങിയതോടെ രോഗലക്ഷണമുള്ളവരെ കാലിക്കറ്റ് യൂനിവേഴ്സിറ്റി കോവിഡ് സെൻററിലേക്ക് എത്തിക്കുന്നത് മുഹമ്മദ് കുട്ടി ഉള്‍പ്പെടുന്ന 108 ആംബുലന്സിലുള്ളവരാണ്. കെ.എസ്.ആര്.ടി.സി ബസില്‍ എത്തിക്കുന്നവര്‍ക്ക് അകമ്പടി പോവുകയു ചെയ്യും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്രവം പരിശോധനക്കെത്തിക്കുന്നതും കൂടുതല്‍ പ്രയാസമുള്ളവരെ മെഡിക്കല്‍ കോളജ് അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും ഇത്തരം ഡ്രൈവർമാർതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.