ഉമ്മയുടെയും സഹോദരങ്ങളുടെയും മൃതദേഹങ്ങൾ ഖബറടക്കുന്നത് വികാരഭരിതനായി നോക്കിക്കാണുന്ന ആദിൽ

ആയിഷാബിയും മക്കളും പോയി, കണ്ണീരില്ലാത്ത ലോകത്തേക്ക്

വള്ളിക്കുന്ന്: ദുരിതങ്ങൾക്ക് നടുവിലായിരുന്നു ആയിഷാബിയുടെയും കുടുംബത്തിന്‍റെയും ജീവിതം. സ്വന്തം മാതാവിനും മക്കളോടും ഒപ്പം ചെട്ടിപ്പടിയിലെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഞായറാഴ്ച മക്കൾക്കും മാതാവിനൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുന്നതിന് വേണ്ടിയായിരുന്നു യാത്ര. ഇതിനിടെയിലാണ് അപ്രതീക്ഷിത ദുരന്തമെത്തിയത്.

ദുരന്തത്തിൽ ആയിഷാബി (38) മക്കളായ ആദില ഷെറിൻ (14), മുഹമ്മദ് അദ്നാൻ (10), മുഹമ്മദ് അർഷാന്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ അഫ്രാൻ, മാതാവ് സുബൈദ എന്നിവർ ചികിത്സയിലാണ്. മറ്റൊരു മകൻ ആദിൽ പിതാവിനോടൊപ്പമായതിനാൽ യാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്നില്ല.

ആയിഷാബി ടൈലറിങ് ജോലി ചെയ്താണ് വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തിയിരുന്നത്. മക്കളുടെ വിദ്യാഭ്യാസവും ഇവർക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നായിരുന്നു.

രാവിലെ 9.45ഓടെ പോസ്റ്റ്മോർട്ടം കഴിഞ്ഞെത്തിയ മൃതദേഹങ്ങൾ ആനപ്പടി ജി.എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. ഇളയ മകൻ മുഹമ്മദ് അർഷാന്‍റെ മൃതദേഹമാണ് ആദ്യമെത്തിയത്. 10.30ഓടെ മറ്റു മൂന്നുപേരുടെയും മൃതദേഹങ്ങൾ സ്കൂളിലെത്തിച്ചു. മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ കുടുംബാംഗങ്ങളും സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ചെട്ടിപ്പടി ആനപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Tags:    
News Summary - Tanur boat accident memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.