ടാറിങ് തടസപ്പെടുത്തി; വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തയാൾ അറസ്റ്റിൽ

കിളിമാനൂർ: റോഡ് ടാറിങ് പണിയുടെ മേൽനോട്ടത്തിനെത്തിയ പഞ്ചായത്ത് വനിത ഉദ്യോഗസ്ഥയേയും സഹപ്രവർ ത്തകരേയും കൈയേറ്റം ചെയ്യുകയും, അസഭ്യം വിളിക്കുകയും ചെയ്ത യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തു. കിളിമാനൂർ ചൂട്ടയിൽ ചരുവിള വീട്ടിൽ അജീഷ്(26) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞദിവസം വൈകിട്ട് 3.45 നാണ് സംഭവം. ജില്ലപ്പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ്റെ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് നടക്കുന്ന റോഡ് നിർമാണത്തിടെയാണ് തടസപ്പെടുത്തിയത്. കിളിമാനൂർ പഞ്ചായത്ത് ഓവർസി യറെയും ജീവനക്കാരനേയുമാണ് ചൂട്ട യിൽ ക്ഷേത്രത്തിന് സമീപത്ത് വച്ച് കൈ യേറ്റം ചെയ്തത്. കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Tarring is blocked; The man who assaulted a female officer was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.