തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെയും സമൂഹമാധ്യമത്തിൽ വിമർശിച്ചെന്ന പേരിൽ വനിത ഡെപ്യൂട്ടി തഹസിൽദാറെ സസ്പെൻഡ് ചെയ്തു.
ഇവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി കലക്ടറേറ്റിലെ ഡപ്യൂട്ടി തഹസീൽദാർ പി.സിമിക്കെതിരെയാണു നടപടി.
തെരഞ്ഞെടുപ്പ് നടപടികളിൽ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് സംബന്ധിച്ച് സി.ഇ.ഒ നടത്തിയ പരാമർശത്തിനെതിരെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ജില്ല കലക്ടർ വഴി അന്വേഷണം നടത്താൻ സി.ഇ.ഒ ഓഫിസ് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.