മയക്കുമരുന്ന് കേസിൽ പത്ത് വർഷം കഠിന തടവ്

വടകര: മയക്കുമരുന്ന് കൈവശംവെച്ച കേസിൽ രണ്ടു പ്രതികൾക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കണ്ണൂർ തളിപ്പറമ്പ് 'സൽ‍മ മൻസി'ലിൽ സമീറലി (29), ഏഴോം നരിക്കോട് ടി.ടി ഹൗസിൽ തൊയ്യിദ്‌ (29) എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം.

2021 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവ സഹിതം തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ വിനീത്കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Ten years rigorous imprisonment in drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.