ഭീകരവാദ ആരോപണം ബി.ജെ.പിയെ സഹായിക്കാന്‍ -കെ. സുധാകരന്‍

തിരുവനന്തപുരം: ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മൊഫിയ പര്‍വീണി​െൻറ കുടുംബത്തിന് നീതിക്കായി പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍. മുസ്​ലിം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തനത്തി​െൻറ നിഴലില്‍ നിര്‍ത്തിയ പിണറായി വിജയ​െൻറ പൊലീസി​െൻറ നടപടി സംശയാസ്പദമാണെന്നും സുധാകരൻ പറഞ്ഞു.

വിവാദമായപ്പോള്‍ രണ്ട്​ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തടിയൂരാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര വ്യക്തമാണ്​.

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും പിന്‍വലിക്കാന്‍ തയാറാകാതിരിക്കുകയും ചെയ്​ത മുഖ്യമന്ത്രിയാണ് ജനകീയ സമരത്തില്‍ പങ്കെടുത്തതി​െൻറ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരവാദികളാക്കന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Terrorism allegations help BJP -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.