തലശ്ശേരി: ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സക്കായി എത്തുന്നവരുടെ സഹായത്തിന് റോബോട്ട് സജ്ജമായി. വിമൽ ജ്യോതി എൻജിനീയറിങ് കോളജിെൻറ സഹായത്തോടെ നിർമിച്ച റോബോട്ട് പ്രവർത്തനോദ്ഘാടനം ജില്ല പൊലീസ് ചീഫ് യതീഷ് ചന്ദ്ര നിർവഹിച്ചു.
സംസ്ഥാനത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയിൽ ഏറെയും തലശ്ശേരി മേഖലയിൽ നിന്നാണ്. കൂടുതൽ ആളുകൾ രോഗമുക്തരായതും തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നാണ്. രോഗികളുടെ സഹായത്തിനായി റോബോട്ട് നിർമിക്കാൻ വിമൽ ജ്യോതി കോളജിെൻറ സഹായം തേടുകയായിരുന്നു. ലോക്ഡൗൺ നിലവിലുള്ളതിനാൽ റോബോട്ട് നിർമിക്കാൻ ആവശ്യമായ സാമഗ്രികൾ ലഭ്യമാക്കുക വലിയ വെല്ലുവിളിയായിരുന്നു. എ.എൻ. ഷംസീർ എം.എൽ.എ ഇടപെട്ട് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും സാമഗ്രികൾ വരുത്തിച്ചു. തലശ്ശേരി പൊലീസിെൻറയും ഫയർഫോഴ്സിെൻറയും സഹായത്തോടെ ഇവ വിമൽ ജ്യോതി എൻജിനീയറിങ് കോളജിൽ എത്തിച്ചു.
കോവിഡ് രോഗികൾക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിന് റോബോട്ടിെൻറ സഹായം തേടാം. ആശുപത്രി വാർഡിൽ നടന്ന ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ, ബിഷപ് ജോസഫ് പാംബ്ലാനി, ജോർജ് ഞെരളക്കാട്, ആശുപത്രി സൂപ്രണ്ട് പിയൂഷ് നമ്പൂതിരിപ്പാട്, ഡോ.ജിതിൻ, ഡോ.അജിത്ത്, ഡോ. വിജുമോൻ, സി.ഐ കെ.സനൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വത്സതിലകൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.