തലശ്ശേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം: രണ്ടുപേര്‍ക്ക് പരിക്ക്

തലശ്ശേരി: ഇല്ലത്തുതാഴെ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമുള്ള രണ്ടുപേര്‍ക്ക് വെട്ടേറ്റു. തലക്കും കാലിനും പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ ഇല്ലത്തുതാഴെ പുത്തന്‍പുരക്കല്‍ സി.കെ. ദില്‍ജിത്തിനെ (27) തലശ്ശേരി സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രശാന്തില്‍ നിഷാന്തിനെ (28) ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇല്ലത്തുതാഴെ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തി.ബുധനാഴ്ച രാത്രി 10ഓടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബൈക്കില്‍ വരുകയായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ ദില്‍ജിത്തിനെ ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചുവെന്നാണ് പരാതി. ബംഗളൂരുവില്‍ ബേക്കറി ജോലിക്കാരനാണ് ദില്‍ജിത്ത്. ഏതാനും ദിവസം മുമ്പാണ് നാട്ടിലത്തെിയത്. ദില്‍ജിത്ത് ആക്രമിക്കപ്പെട്ടതിന്‍െറ തിരിച്ചടിയായാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ നിഷാന്തിനുനേരെ ആക്രമണം ഉണ്ടായതെന്ന് പറയുന്നു. ഇല്ലത്തുതാഴെ സ്കൂളിനടുത്ത കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിവരവേ വീട്ടിലേക്കുള്ള വഴിയില്‍ സി.പി.എം പ്രവര്‍ത്തകര്‍  ഇരുമ്പുവടികൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. കാലിന്‍െറ എല്ലുകള്‍ തകര്‍ന്നനിലയിലാണ്. 

Tags:    
News Summary - Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.