തൃശൂർ: തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടമായി. പ്രതിപക്ഷ കക്ഷികള്‍ നൽകിയ അവിശ്വാസം ആറിനെതിരെ 11 വോട്ടുകൾക്കാണ് പാസായത്. തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലൊന്നാണ് തിരുവില്വാമല. യു.ഡി.എഫും എല്‍.ഡി.എഫും സംയുക്തമായാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും ആറു സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയ്ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്. സി.പി.എം അഞ്ച് സീറ്റ് നേടിയിരുന്നത്. 17 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.