ഒറ്റപ്പാലം (പാലക്കാട്): ചികിത്സക്കിടെ മരിച്ചതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന വയോധികയുടെ മൃതദേഹം എലി കടിച്ച് മുറിച്ചതായി പരാതി. ഒറ്റപ്പാലം മനിശ്ശേരി ലക്ഷംവീട് കോളനിയിൽ സുന്ദരിയുടെ (62) മൃതദേഹമാണ് എലി കരണ്ടത്. ഹൃദ്രോഗത്തെ തുടർന്നാണ് സുന്ദരിയെ ആശുപത്രിയിൽ പ്രവേശിച്ചത്.
ചൊവ്വാഴ്ച രാത്രി 8.30ഓടെ രോഗി മരിച്ചതായും അടുത്തദിവസം രാവിലെ മൃതദേഹം കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിറ്റേന്ന് രാവിലെ ചെന്നപ്പോൾ മൃതദേഹത്തിെൻറ മുഖാവരണം മാറ്റിയപ്പോൾ മൂക്കും കവിളും എലി കരണ്ട നിലയിലായിരുന്നു. തുടർന്ന് കുടുംബം ഒറ്റപ്പാലം പൊലീസിനും ആരോഗ്യ വകുപ്പിനും പരാതി നൽകി. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയതിെൻറ അടിസ്ഥാനത്തിൽ ജില്ല മെഡിക്കൽ ഓഫിസർ കെ.പി. റീത്ത ആശുപത്രി സന്ദർശിച്ചു. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ഡി.എം.ഒ പറഞ്ഞു.
വിശദ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. മൃതദേഹങ്ങൾ മൊബൈൽ ഫ്രീസറിൽ സൂക്ഷിക്കണമെന്ന് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതായും ഡി.എം.ഒ പറഞ്ഞു. മോർച്ചറി സൗകര്യം ഇല്ലാത്ത സാഹചര്യമായിട്ടും ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് മൃതദേഹം കാഷ്വാലിറ്റിയോട് ചേർന്ന മൊബൈൽ ഫ്രീസർ സൂക്ഷിക്കുന്ന മുറിയിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു.
പുലർച്ച സെക്യൂരിറ്റിയുടെ പരിശോധനയിലാണ് മൂക്കിെൻറ ഇടത് ഭാഗത്ത് എലി കടിച്ച നിലയിൽ കണ്ടെത്തിയതെന്നും ബന്ധുക്കളുടെ സാന്നിധ്യത്തിൽ മുറിവ് ഡ്രസ്സിങ് നടത്തിയാണ് മൃതദേഹം കൊണ്ടുപോയതെന്നും അഡ്മിനിസ്ട്രേറ്റർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.