എറണാകുളം: ‘മോർച്ചറിയിൽ നിന്നും ബലമായിട്ടാണ് മൃതദേഹം എടുത്തുകൊണ്ടു പോയത്. ദുഃഖിച്ചു നിൽക്കുന്ന ആളുകളോടാണ് അനുവാദം ചോദിച്ചത്. ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണനോടും മകനോടും അനുവാദം ചോദിച്ചത് അവർ കടുത്ത വിഷമത്തിൽ നിൽക്കുമ്പോഴാണ്’ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ സഹോദരൻ സുരേഷിെൻറ വാക്കുകളാണിത്.
പൊലീസും രാഷ്ട്രീയക്കാരും മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പറഞ്ഞ സുരേഷ് സംയുക്തമായി പ്രതിഷേധം നടത്താൻ സമ്മതിച്ചതാണെന്നും അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കി.
സഹോദരിക്ക് സംഭവിച്ചത് ഇനി ആർക്കും ഉണ്ടാകാതിരിക്കാൻ കൂട്ടായ ശ്രമമാണ് വേണ്ടത്. മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ പൊലീസും ബലപ്രയോഗം നടത്തി. മൃതദേഹത്തിന് കൊടുക്കേണ്ട ബഹുമാനം പൊലീസ് കൊടുത്തില്ല. മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും സഹോദരൻ ആവശ്യപ്പെട്ടു. ഇതിനിടെ, ഇന്ദിര രാമകൃഷ്ണെൻറ സംസ്കാരം ഇന്ന് നടക്കും. രാവിലെ 10ന് കാഞ്ഞിരവേലിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. കോൺഗ്രസ് ഇന്ന് എറണാകുളം ജില്ലയിൽ കരിദിനം ആചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.