ഗവർണറുടെ ചായസൽക്കാരം ബഹിഷ്‍കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം ഗവർണർ നടത്തിയ ചായസൽക്കാരത്തിൽ പ​ങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. കെ.ബി ​ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഗവർണർ ചായസൽക്കാരം നടത്തിയത്. എന്നാൽ, ഇതിന് നിൽക്കാതെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമ​ചന്ദ്രനും ചായ സൽക്കാരത്തിൽ പ​ങ്കെടുത്തു.  ഗവർണർ-സർക്കാർ പോര് കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് മുഖ്യമന്ത്രി ചായസൽക്കാരം ബഹിഷ്‍കരിച്ചത്. തന്റെ വാഹനത്തിനുനേരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന് ഇന്നലെയും ഗവർണർ വിമർശനം ഉന്നയിച്ചിരുന്നു.

കരിങ്കൊടി പ്രതിഷേധം ഉണ്ടായാൽ ഇനിയും വാഹനത്തിൽനിന്നു പുറത്തിറങ്ങുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മുഖ്യമന്ത്രിയുമായി എന്തെങ്കിലും ചർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. ഗവർണർ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - The Chief Minister and Ministers boycotted the Governor's tea party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.