ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി: നടപടികൾ ത്വരിതഗതിയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി സംബന്ധിച്ച നടപടികൾ ത്വരിതഗതിയിൽ പുരോഗമിച്ചു വരുന്നുവെന്ന് മുഖ്യമന്ത്രി പണറായി വിജയൻ സഭയെ അറിയിച്ചു. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യതാ പഠനം പൂർത്തീകരിച്ച് പുതുക്കിയ റിപ്പോർട്ട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഈവർഷം ജൂൺ 30ന് സമർപ്പിച്ചു.

റിപ്പോർട്ടിന്മേൽ വ്യോമയാന മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജൻസികളും നടത്തിയ നിരീക്ഷണങ്ങൾക്ക് ഒക്ടോബർ 10ന് സർക്കാർ മറുപടി നൽകിയിരുന്നു. പദ്ധതി പ്രദേശമായ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിലും അനുബന്ധ പ്രദേശത്തുമായുള്ള ഭൂമിയിലാണ് വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.

3500 മീറ്റർ നീളമുള്ള റൺവേ സാധ്യമാകുന്ന തരത്തിലുള്ള വിമാനത്താവള മാസ്റ്റർപ്ലാനാണ്തയാറാക്കിയിട്ടുള്ളത്. വിമാനത്താവളത്തിന് "സൈറ്റ് ക്ലീയറൻസ്" നൽകുന്നതിനുള്ള സ്റ്റീറിങ് കമ്മിറ്റിയുടെ യോഗം കേന്ദ്ര വായമാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ നവംബർ 22ന് ഡൽഹിയിൽ കൂടിയിരുന്നു.

യോഗത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള പദ്ധതിയ്ക്ക് കേന്ദ്രാനുമതി വൈകാതെ ലഭിക്കുമെന്നാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കുമെന്നും ഡോ.എൻ. ജയരാജ്, സെബാസ്റ്റ്യൻ കളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവകർക്ക് മുഖ്യമന്ത്രി മറുപടി നൽകി.

Tags:    
News Summary - The Chief Minister said that the steps regarding the Sabarimala International Airport project will be expedited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.