തിരുവനന്തപുരം: സി.പി.എം എസ്.ഡി.പി.ഐക്ക് തുല്യമായ പാർട്ടിയായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എം എന്ന പാര്‍ട്ടി മലബാറില്‍ എസ്.ഡി.പി.ഐ ആയി മാറിയിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. പൊന്നാനി പോലൊരു മണ്ഡലത്തിൽ പോലും ഹൈന്ദവ സ്ഥാനാർഥിയെ നിർത്താൻ സി.പി.എമ്മിന് കഴിയാതായെന്നും എന്നിട്ടാണ് അമിത് ഷാ വർഗീയവാദിയാണെന്ന് പിണറായി പറയുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കുറ്റ്യാടി മണ്ഡലത്തിലും ഹിന്ദു വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെ അംഗീകരിക്കാതെ ഒരുവിഭാഗം പ്രതിഷേധം ഉയർത്തുകയാണ്. അമിത് ഷാ മുസ് ലിം വിരുദ്ധനാണെന്നാണ് പിണറായി പറയുന്നത്. അദ്ദേഹം മകളെ മുസ് ലിമിന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നോ എന്നും സ്വപ്ന സുരേഷുമായി ആർക്കായിരുന്നു ബന്ധമെന്നും സുരേന്ദ്രൻ ചോദിച്ചു.
പിണറായി വിജയന് ഒരു കൊലപാതക കേസിലെ പ്രതിയാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. 'കൊലപാതക കേസില്‍ പ്രതിയായ മുഖ്യമന്ത്രിയാണ് കേന്ദ്ര മന്ത്രി അമിത്ഷാക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.