തിരുവനന്തപുരം: നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ അല്ലാതെ ബലപ്രയോഗം പാടില്ലെന്ന് പൊലീസുകാർക്ക് ഡി.ജി.പി അനിൽ കാന്തിന്‍റെ കർശന നിർദേശം. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടിവന്നാൽ അത് നിയമാനുസൃതം മാത്രമേ ആകാവൂ.
ജില്ല പൊലീസ് മേധാവികൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണം. ജില്ല പൊലീസ് മേധാവികളുടേയും റേഞ്ച് ഡി.ഐ.ജിമാരുടെയും സോൺ ഐ.ജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഡി.ജി.പി ഈ നിർദേശങ്ങൾ നൽകിയത്.
കേസുകളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികളെ സ്റ്റേഷനുകളിൽ കൊണ്ടുവരുമ്പോൾ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കുമായിരിക്കും. കസ്റ്റഡിമർദനം ഉൾപ്പെടെ ആക്ഷേപങ്ങൾ പൊലീസിന് നേരെ ഉയരുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.