അതിദരിദ്ര കുടുംബങ്ങൾ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്.

പുതിയ പി.എസ്.സി അംഗങ്ങള്‍

കേരള പബ്ലിക്ക് സർവീസ് കമീഷൻ അംഗങ്ങളായി ഡോ. ജോസ് .ജി. ഡിക്രൂസ്, അഡ്വ. എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ്.ജി.ഡിക്രൂസ്. തിരുവനന്തപുരം തിരുമല സ്വദേശിയാണ് അഡ്വ.എച്ച് ജോഷ്.

ഡോ. വി.പി. ജോയ് പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർപേഴ്‌സൺ

മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ ചെയർപേഴ്‌സനായി നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

Tags:    
News Summary - The documents to be submitted for government benefits have been eased for very poor families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.