പാലക്കാട്: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛൻ അറസ്റ്റിൽ. പട്ടാമ്പിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
2016ലാണ് മകളെ പീഡിപ്പിച്ച കേസിൽ ഇയാൾ പിടിയിലാവുന്നത്. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.