പി.എസ്​.സി പരീക്ഷാതട്ടിപ്പ് കേസുകളിലെ ആദ്യ വിചാരണ പൂർത്തിയായി

കൊല്ലം: കൊല്ലം കേന്ദ്രീകരിച്ച് 2010ൽ നടന്ന പി.എസ്​.സി പരീക്ഷാതട്ടിപ്പ് കേസുകളിലെ ആദ്യവിചാരണ പൂർത്തിയായി. ഈ മാസം 12ന്​ കൊല്ലം ചീഫ്​ ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ചുമീര ബിർലയുടെ കോടതിയിൽ അന്തിമവാദം നടക്കും.

2010 ഒക്​ടോബറിൽ നടന്ന സബ്​ ഇൻസ്​പെക്ടർ ട്രെയിനി പരീക്ഷയിൽ തേവലക്കര ചുണ്ടന്റയ്യത്ത്​ വീട്ടിൽ ദിലീപ്ചന്ദ്രന്​ ചവറ വാരവിള വീട്ടിൽ ബൈജു മൊബൈലിലൂടെ ഉത്തരം പറഞ്ഞുകൊടുത്തു എന്നതാണ്​ കേസ്​. കൊല്ലം ക്രേവൻ ഹൈസ്കൂളിലെ പരീക്ഷാഹാളിലായിരുന്നു സംഭവം. പി.എസ്​.സിയുടെ സ്ക്വാഡാണ്​ ഇതു​ പിടികൂടി കേസെടുത്തത്​. പരീക്ഷാക്രമകേട്​ കാരണം പി.എസ്​.സി മറ്റൊരു പരീക്ഷ നടത്താൻ നിർബന്ധിതരായി. ഇതുവഴി സർക്കാറിന്​ 1,30,609 രൂപ നഷ്ടം വരുത്തിയതായും കേസുണ്ട്​.

മൊബൈൽഫോൺ ശരീരത്തിൽ ഘടിപ്പിച്ച് പരീക്ഷാക്രമകേട് നടത്തിയത്​ ഇന്ത്യയിൽ ആദ്യ സംഭവമായിരുന്നു​. ഒന്നാംപ്രതി ബൈജു സംഭവകാലത്ത് മലപ്പുറം എ.ആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥനും, രണ്ടാംപ്രതി ദിലീപ്ചന്ദ്രൻ മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി ക്ലർക്കും ആയിരുന്നു.

Tags:    
News Summary - The first trial in the PSC exam cheating cases has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.