ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. മന:പൂർവമല്ലാത്ത നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ ഹരജി നൽകിയത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷനൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനും കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, പ്രതികൾ സമർപ്പിച്ച വിടുതൽ ഹരജി കോടതി തള്ളിയിരുന്നു. 

Tags:    
News Summary - ​The government will uphold the murder charge against Sriram Venkataraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.