ലോകായുക്ത ബില്ലിൽ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ

തിരുവനന്തപുരം: ലോകായുക്ത ബില്ലിൽ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറിനെതിരായ പരാതികൾ അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാറല്ലെന്നും ഭരണഘടന തത്ത്വങ്ങൾ പാലിക്കാൻ താൻ ജാഗ്രത പാലിക്കുമെന്നും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

എട്ട് ബില്ലുകളാണ് ഗവർണർക്കു മുന്നിലുള്ളത്. ഇതിൽ മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തന്‍റെ തീരുമാനമെന്നും ഗവർണർ അറിയിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കടുത്ത നിലപാടുമായി ഗവർണർ രംഗത്തെത്തി.

ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കാൻ മന്ത്രിമാരെയല്ല അയക്കേണ്ടത്. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറുപുലർത്താനാണ്.

അത് നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താൻ താൻ സദാ ജാഗരൂകനായിരിക്കും. ഏക സിവിൽ കോഡിനെ അനുകൂലിച്ച ഇടതു പാർട്ടികൾ ഇപ്പോൾ നിലപാട് മാറ്റുന്നു. പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്കുവേണ്ടിയാകാമിത്. മുത്തലാഖിൽ ഇ.എം.എസിൽനിന്ന് വ്യത്യസ്ത നിലപാടാണ് ഇടതു പാർട്ടികൾ സ്വീകരിക്കുന്നത്. 

Tags:    
News Summary - The Governor has hinted that he will not sign the Lokayukta Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.