അ​നീ​ഷ്, റ​ഫീ​ക്ക്

യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

​വലി​യ​തു​റ: കൊ​ച്ചു​വേ​ളി ശം​ഭു​വെ​ട്ട​ത്ത് ഭ​ര്‍ത്താ​വ് ഭാ​ര്യ​യെ വെ​ട്ട​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ര്‍ത്താ​വ്​ ഭ​ര​ത​ന്നൂ​ര്‍ മൈ​ല​മൂ​ട് സേ​മ്യ​ക്ക​ട അ​നീ​ഷ് ഭ​വ​നി​ല്‍ അ​നീ​ഷ് (36), സു​ഹൃ​ത്തും കാ​ര്‍ഡ്രൈ​വ​റു​മാ​യ മു​രു​ക്കും​പു​ഴ മു​ല്ല​ശ്ശേ​രി ആ​ര്‍.​എം നി​വാ​സി​ല്‍ റ​ഫീ​ക്ക് (38) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

മേ​യ് 25ന്​ ​ഉ​ച്ച​തി​രി​ഞ്ഞ് 3.30ഓ​ടെ അ​നീ​ഷി​ന്റെ ഭാ​ര്യ​യാ​യ കൊ​ച്ചു​വേ​ളി സ്വ​ദേ​ശി​നി സോ​ണി​യ​യെ (24) സു​ഹൃ​ത്താ​യ റ​ഫീ​ക്കി​നൊ​പ്പം കാ​റി​ലെ​ത്തി​യ അ​നീ​ഷ് കൊ​ച്ചു​വേ​ളി ശം​ഭു​വെ​ട്ട​ത്ത് ന​ടു​റോ​ഡി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. സോ​ണി​യ​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​നീ​ഷ് സു​ഹൃ​ത്ത്​ ഓ​ടി​ച്ച കാ​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സോ​ണി​യ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​നേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് ര​ണ്ടു​പേ​രെ​യും പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - The incident where the young woman was attacked-Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.