കൊച്ചി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ വിറ്റുവരവും വിൽപന വളർച്ചയും കുത്തനെ ഇടിഞ്ഞെന്ന് വിവരാവകാശ രേഖ. 2020-21 സാമ്പത്തിക വർഷത്തിൽ ബോർഡിെൻറ മൊത്തം വിറ്റുവരവ് 21.34 കോടിയാണെന്ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഖാദി ബോർഡ് നൽകിയ മറുപടിയിൽ വ്യക്തമാകുന്നു.
2021 ജനുവരി 15വരെയുള്ള കണക്കുപ്രകാരമുള്ള രേഖയാണിത്. ഈ സാമ്പത്തിക വർഷം വിൽപന വളർച്ച നെഗറ്റിവ് 54 ശതമാനമാണ്. ബോർഡ് വൻ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോഴാണ് ബോർഡ് സെക്രട്ടറിയായ കെ.എം. രതീഷ് ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
മാസശമ്പളം 70,000ത്തിൽനിന്ന് 1.70 ലക്ഷമായി വർധിപ്പിച്ച ഇദ്ദേഹത്തിെൻറ നടപടി വിവാദമായിരിക്കുകയാണ്. ധനവകുപ്പിെൻറ അനുമതിയില്ലാതെയാണ് ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കിയതെന്ന് ആരോപണമുണ്ട്. എന്നാൽ, ബോർഡ് യോഗം തീരുമാനിച്ചാണ് തെൻറ ശമ്പളം കൂട്ടിയതെന്നാണ് ഇദ്ദേഹത്തിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.