ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ലത്തീൻ സഭ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ എൽ.ഡി.എഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ലത്തീൻ സഭ. ആഴക്കടൽ വിവാദം നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ലത്തീൻ സഭ. വിഷയത്തിലെ സംസ്ഥാന സർക്കാർ നിലപാട് തൃപ്തികരമല്ലെന്ന് റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ വ്യക്തമാക്കി.

മത്സ്യ, വ്യവസായ വകുപ്പുകളുടേത് കുറ്റകരമായ അനാസ്ഥയാണ്. ഭരണം അവസാനിക്കാറായപ്പോൾ ഇത്തരത്തിൽ ചെയ്യുന്നതിന് പിന്നിൽ സർക്കാറിന്‍റെ അലസമനോഭാവവും സ്വാർഥതയും ആണ്. എല്ലാ കാര്യങ്ങളും ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും സർക്കാർ നയം തിരുത്തണമെന്നും ബിഷപ്പ് ജോസഫ് കരിയിൽ ആവശ്യപ്പെട്ടു.

ഒാരോ ദിവസവും നുണകൾ പറയുന്ന സാഹചര്യം ഉണ്ടായി. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാൻ കഴിയില്ല. ഒരു നാടിന്‍റെ വയറ്റത്തടിക്കുന്ന പ്രശ്നമാണിത്. വിവാദ വിഷയത്തിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ പറഞ്ഞ മന്ത്രിയുടെ നടപടി പരിഹാസ്യമാണെന്നും കൗൺസിൽ ചൂണിക്കാട്ടി.

Tags:    
News Summary - The Latin Church says the deep-sea fishing deal controversy will be reflected in the election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.