കുർബാന ഏകീകരണ തർക്കം ; വൈദികനെ മർദ്ദിച്ചയാൾ അറസ്റ്റിൽ

ആലുവ: കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട തർക്കത്തിൻറെ വൈദികനെ മർദ്ദിച്ചയാൾ അറസ്റ്റിൽ.ചുണംങ്ങംവേലി, മാഞ്ഞൂരാൻ വീട്ടിൽ, ജെറി ജോണി (38) യെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ചുണംങ്ങംവേലി സെന്‍റ്.ജോസഫ് ചർച്ച് പരിസരത്ത് വച്ചാണ് വൈദികനായ സണ്ണി ജോസഫിന് മർദ്ദനമേറ്റത്.  വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം.

കഴിഞ്ഞ ഞായറാഴ്ച്ച കുർബാന ഏകീകരണത്തിന് അനുകൂലമായി സർക്കുലർ വായിച്ച പള്ളിയാണിത്. ഏകീകരണത്തെ എതിർക്കുന്നവർ വെള്ളിയാഴ്ച്ച വൈകീട്ട് ഇവിടെ യോഗം ചേർന്നിരുന്നതായാണ് അറിയുന്നത്. ഇതിന് ശേഷം പള്ളി വികാരിയെ മർദ്ദിക്കാനുള്ള ശ്രമം തടഞ്ഞ ഫാ.സണ്ണി ജോസഫിന് മർദ്ദനമേൽക്കുകയായിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റ വൈദികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെറി ജോണി മദ്യലഹരിയിലാണ് വൈദികനെ മർദ്ദിച്ച് വീഴ്ത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

Tags:    
News Summary - The man who assaulted the priest was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.