തിരുവനന്തപുരം: മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ മടിക്കുന്നതാണ് ഇന്ത്യൻ ന്യൂസ് റൂമുകൾ നേരിടുന്ന പ്രതിസന്ധിയെന്ന് ‘ദ ടെലഗ്രാഫ്’ എഡിറ്റർ അറ്റ് ലാർജ്’ ആർ. രാജഗോപാൽ. നിർഭയം ചോദ്യങ്ങൾ ചോദിക്കാനും നിലപാടെടുക്കാനും മാധ്യമപ്രവർത്തകർക്ക് കഴിയണം. ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) കേരള ചാപ്റ്റർ സംഘടിപ്പിച്ച ബി.ആർ.പി. ഭാസ്കർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ‘മാധ്യമം’ ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, സരിത മോഹനൻ ഭാമ, ജെ. രഘു, ടി.കെ. വിനോദൻ, സജീദ് ഖാലിദ്, സമദ് കുന്നക്കാവ്, കെ.എ. ഷാജി, പി.എ പ്രേംബാബു, കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു. എഫ്.ഡി.സി.എ ഓർഗനൈസിങ് സെക്രട്ടറി ടി.കെ. ഹുസൈൻ അധ്യക്ഷതവഹിച്ചു. എക്സിക്യുട്ടിവ് അംഗം വയലാർ ഗോപകുമാർ സ്വാഗതവും എം. മെഹബൂബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.