കാമറകൾ നിരത്തി മന്ത്രിയുടെ മറുപടി

തി​രു​വ​ന​ന്ത​പു​രം: എ.​​ഐ കാ​മ​റ​യി​ൽ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ കാ​മ​റ​ക​ൾ നി​ര​ത്തി വ്യ​വ​സാ​യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. 2013ൽ ​ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത്​ 100 കാ​മ​റ​ക​ൾ 40 കോ​ടി ചെ​ല​വി​ൽ സ്ഥാ​പി​ച്ചെ​ന്ന്​ മ​ന്ത്രി പി. ​രാ​ജീ​വ്​ പ​റ​ഞ്ഞു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കാ​മ​റ​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടു.

726 എ.​​ഐ കാ​മ​റ​ക​ൾ​ക്ക്​ 232 കോ​ടി ക​ണ​ക്കാ​ക്കി​യ​ത്​ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഒ​രു കാ​മ​റ​ക്ക്​ 33 കോ​ടി ചെ​ല​വാ​യി എ​ന്ന ആ​രോ​പ​ണ​ത്തി​ലെ യു​ക്തി​വെ​ച്ച്​​ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​ന്ന്​ ഒ​രു കാ​മ​റ​ക്ക്​ 40 ല​ക്ഷം ചെ​ല​വാ​യി എ​ന്ന്​ പ​റ​യേ​ണ്ടി വ​രും. അ​താ​രും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. അ​ന്ന്​ സ്ഥാ​പി​ച്ച​ത്​ വേ​ഗം മാ​ത്രം ക​ണ്ടെ​ത്താ​നു​ള്ള കാ​മ​റ​ക​ളാ​ണ്. ഗ്ലോ​ബ​ൽ ഷ​ട്ട​ർ കാ​മ​റ, പ​ൾ​സ്​ ഇ​ൻ​ഫ്രാ​റെ​ഡ്​ ഫ്ലാ​ഷ്, ഓ​ട്ടോ​മാ​റ്റി​ക്​ ന​മ്പ​ർ പ്ലേ​റ്റ്​ റെ​ക്ക​ഗ്​​നീ​ഷ​ൻ എ​ന്നി​ങ്ങ​നെ 11 ഘ​ട​ക​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ്​ എ.​ഐ കാ​മ​റ. കെ​ൽ​ട്രോ​ൺ വി​ക​സി​പ്പി​ച്ച മൂ​ന്ന്​ ഘ​ട​ക​ങ്ങ​ളും ഇ​തി​ലു​ണ്ട്. സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ എ​ല്ലാം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതേപ്പറ്റി എല്ലാവര്‍ക്കും പരിശോധിക്കാം. കെല്‍ട്രോള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സബ് കോണ്‍ട്രാക്ട് നല്‍കാനുള്ള അധികാരം കെല്‍ട്രോണിന് ഉണ്ട്. ഇതനുസരിച്ചാണ് നടപടി സ്വീകരിച്ചത്. കെ​ൽ​​​ട്രോ​ണി​ന്​ ഇ​തു​വ​രെ​ പ​ണം ​കൊ​ടു​ത്തി​ട്ടി​ല്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - The minister's reply by lining up the cameras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.