പ്ര​ഫ. സാ​ബു തോ​മ​സ്, പ്ര​ഫ. ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ, ഡോ. ​മു​ഹ​മ്മ​ദ് ആ​രി​ഫ്

വൈദ്യുതി കാന്തിക തരംഗങ്ങളെ തടയാൻ പോളിമർ സംയുക്ത പദാർഥം വികസിപ്പിച്ച് എം.ജി

കോ​ട്ട​യം: മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്കം ഇ​ല​ക്‌​ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വൈ​ദ്യു​തി കാ​ന്തി​ക (ഇ​ല​ക്‌​ട്രോ മാ​ഗ്​​ന​റ്റി​ക്) ത​രം​ഗ​ങ്ങ​ളെ ത​ട​യാ​ൻ എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ൻ​ഡ്​​ ഇ​ൻ​റ​ർ യൂ​നി​വേ​ഴ്‌​സി​റ്റി സെൻറ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ്​​ നാ​നോ ടെ​ക്‌​നോ​ള​ജി വി​ക​സി​പ്പി​ച്ച പോ​ളി​മ​ർ സം​യു​ക്ത​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ദാ​ർ​ഥ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ പേ​റ്റ​ൻ​റ്. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്, ഡ​യ​റ​ക്ട​ർ പ്ര​ഫ. ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ, ഡോ. ​മു​ഹ​മ്മ​ദ് ആ​രി​ഫ് എ​ന്നി​വ​രു​ടെ ഗ​വേ​ഷ​ണ​ത്തി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ​ദാ​ർ​ഥ​ത്തി​നാ​ണ് പേ​റ്റ​ൻ​റ് നേ​ടാ​നാ‍യ​ത്.

ക​ട്ടി​യും ഭാ​ര​വും കു​റ​ഞ്ഞ പ​ദാ​ർ​ഥ​ത്തി​െൻറ ക​ണ്ടു​പി​ടി​ത്തം മൊ​ബൈ​ൽ ഫോ​ൺ വ്യ​വ​സാ​യ​ത്തി​ലും ഇ​ല​ക്‌​ട്രോ​ണി​ക് അ​നു​ബ​ന്ധ വ്യ​വ​സാ​യ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ക്കും. മൊ​ബൈ​ൽ ഫോ​ണി​ല​ട​ക്കം നി​ല​വി​ൽ ലോ​ഹ പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് വൈ​ദ്യു​തി കാ​ന്തി​ക ത​രം​ഗ​ങ്ങ​ൾ ത​ട​യാ​ൻ ക​വ​ച​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നേ​ക്കാ​ൾ ഭാ​ര​വും ക​ട്ടി​യും കു​റ​ഞ്ഞ നോ​വ​ൽ കാ​ർ​ബ​ൺ നാ​നോ​ട്യൂ​ബ് അ​ധി​ഷ്ഠി​ത പോ​ളി​മ​ർ മി​ശ്രി​ത പ​ദാ​ർ​ഥ​മാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. മൊ​ബൈ​ൽ ഫോ​ണി​ലെ​യും മ​റ്റ് ആ​ശ​യ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളി​ലെ​യും വൈ​ദ്യു​തി കാ​ന്തി​ക ഇ​ട​പെ​ട​ൽ സം​ര​ക്ഷി​ക്കാ​ൻ ഇ​ത് ഉ​പ​യോ​ഗ​പ്ര​ദ​മാ​കും.

കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രാ​ല​യ​മാ​ണ് ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. പ്ര​കൃ​തി​ദ​ത്ത​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ൻ​ഡ്​​ ഇ​ൻ​റ​ർ​യൂ​നി​വേ​ഴ്‌​സി​റ്റി സെൻറ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ്​​ നാ​നോ ടെ​ക്‌​നോ​ള​ജി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2015 മാ​ർ​ച്ചി​ലാ​ണ് പേ​റ്റ​ൻ​റി​നാ​യി സ​ർ​വ​ക​ലാ​ശാ​ല കേ​ന്ദ്ര പേ​റ്റ​ൻ​റ്​ ഓ​ഫി​സി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.