തിരുവനന്തപുരം: ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ മാത്രമേ വാക്സിൻ എടുക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലയിടത്ത് ആൾക്കൂട്ടം ഉണ്ടാകുന്നുണ്ട്.
നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്ക് വാക്സിൻ നൽകാൻ പൊതുധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. വാക്സിൻ ലഭ്യതക്കനുസരിച്ച് വാക്സിനേഷൻ സെഷൻ ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ വിഭാഗത്തിൽ 1.65 കോടി പേർ സംസ്ഥാനത്തുണ്ട്. ഇവർക്ക് വാക്സിൻ നൽകാൻ ക്രമീകരണം കൊണ്ടുവരും. ഇതിനായി കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായിട്ടാണ് വാക്സിൻ നൽകുക. അസുഖമുള്ളവർക്ക് മുൻഗണന നൽകും. ഇതിനായി വിദഗ്ധ സമിതിയയെ ചുമതലപ്പെടുത്തി.
വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതിനായി കാത്തുനിൽക്കാൻ തയാറല്ല. വാക്സിൻ വാങ്ങാനുള്ള നടപടിയുടെ ഭാഗമായി കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.