രാജ്യത്ത് കോവിഡ് വർധനക്ക് കാരണം പുതിയ വകഭേദം​

ന്യൂഡൽഹി: രാജ്യത്ത് അടുത്തിടെയുള്ള കൊറോണ വൈറസ് കേസുകളുടെ വർധനക്ക് കാരണമായെന്ന് കരുതുന്ന കോവിഡ് എക്സ്.ബി.ബി 1.16 വകഭേദത്തിന്‍റെ 349 സാമ്പിളുകൾ കണ്ടെത്തി. ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇത്രയും സാമ്പിളുകൾ കണ്ടെത്തിയത്. മഹാരാഷ്ട്ര (105), തെലങ്കാന (93), കർണാടക (61), ഗുജറാത്ത് (54) എന്നിങ്ങനെയാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്.

ജനുവരിയിൽ രണ്ട് സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് എക്സ്.ബി.ബി 1.16 ആദ്യമായി കണ്ടെത്തിയത്. ഫെബ്രുവരിയിൽ 140 കേസുകൾ കണ്ടെത്തി. രാജ്യത്ത് ഈയിടെയായി കോവിഡ് 19 കേസുകൾ കൂടുന്നതായാണ് കണക്ക്. വ്യാഴാഴ്ച ഇന്ത്യയിൽ 1300 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി, 140 ദിവസത്തിനിടയിലെ സജീവ കേസുകൾ 7,605 ആയി ഉയർന്നു. മൂന്ന് മരണങ്ങളോടെ മരണസംഖ്യ 5,30,816 ആയി ഉയർന്നു.

കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഓരോ മരണം റിപ്പോർട്ട് ചെയ്തത്. പുതിയ വകഭേദമാണ് കൊറോണ കേസ് ഉയരുന്നതിനു കാരണമെന്ന് മുൻ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് ഇൻഫ്ലുവൻസ, കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയും മുൻകരുതലും നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ആഹ്വാനംചെയ്തു. 

Tags:    
News Summary - The reason for the increase in covid in the country is the new variant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.