റോഡും നടപ്പാതയും കൈയേറാൻ അനുവദിക്കരുതെന്ന്​ ഹൈകോടതി

കൊ​ച്ചി: എ​ന്തി​െൻറ പേ​രി​ലാ​യാ​ലും റോ​ഡും ന​ട​പ്പാ​ത​ക​ളും കൈ​യേ​റാ​ൻ ആ​െ​ര​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ഹൈ​കോ​ട​തി. അം​ഗ​പ​രി​മി​ത​ര​ട​ക്കം കാ​ൽ​ന​ട​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഇ​റ​ങ്ങി ന​ട​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​രു​ക്കാ​തി​രി​ക്കാ​ൻ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹൈ​കോ​ട​തി മു​മ്പ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണം.

ശ​ബ​രി​മ​ല റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ തേ​ട​ണ​മെ​ന്ന ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മീ​ഷ​ണ​റു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​വേ​യാ​ണ്​ ​ ദേ​വ​സ്വം ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഈ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ​ങ്ങും റോ​ഡി​ലും ന​ട​പ്പാ​ത​യി​ലും താ​ൽ​ക്കാ​ലി​ക ഷെ​ഡ് കെ​ട്ടി പ്ര​തി​ഷേ​ധിക്കാൻ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. രാ​ഷ്​​ട്രീ​യ പി​ന്തു​ണ​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ന​ട​ക്കു​മ്പോ​ൾ ന​ട​പ്പാ​ത​യി​ൽ പ​ര​വ​താ​നി വി​രി​ച്ച് ക​സേ​ര​യി​ടാ​ൻ​പോ​ലും അ​നു​വ​ദി​ക്കു​ന്നു.

അം​ഗ​പ​രി​മി​ത​ർ ഉ​ൾ​പ്പെ​ടെ കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​ക്കിയുള്ള കൈ​യേ​റ്റ​ം ത​ട​യാ​ൻ ന​ട​പ​ടിയില്ല. സാ​ധ​ന​ങ്ങ​ൾ നി​ര​ത്തി​െ​വ​ച്ച് വ്യാ​പാ​രി​ക​ൾ​ക്ക്​ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ഉ​ള്ള​യി​ട​മ​ല്ല റോ​ഡു​ക​ളും ന​ട​പ്പാ​ത​ക​ളും. പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും പേ​രി​ൽ റോ​ഡും ന​ട​പ്പാ​ത​ക​ളും കൈ​യേ​റാ​ൻ അ​നു​വ​ദി​ക്ക​രു​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും പൊ​തു​വ​ഴി​യി​ൽ യോ​ഗ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും നി​രോ​ധി​ച്ച്​ സു​പ്രീം​കോ​ട​തി​ ഉ​ത്ത​ര​വു​ണ്ട്. റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നി​രോ​ധി​ച്ചും കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട്​ നി​ർ​ദേ​ശി​ച്ചു​മു​ള്ള ഉ​ത്ത​ര​വു​ക​ളു​മു​ണ്ട്.

ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാക്ക​ണം. കാ​ൽ​ന​ട​ക്കാ​ര​ട​ക്കം യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും റോ​ഡി​െൻറ നി​ല​വാ​ര​വും സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​റും പൊ​തു​മ​രാ​മ​ത്തും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി തു​ട​ർ​ന്ന്​ ഹ​ര​ജി തീ​ർ​പ്പാ​ക്കി.

Tags:    
News Summary - the road and sidewalk should not be allowed to encroach -The High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.