കൊച്ചി: പോക്സോ കേസിൽ ബി.ജെ.പി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
ഒളിവിലായിരുന്ന എൻ.ടി.യു (നാഷനൽ ടീച്ചേഴ്‌സ് യൂനിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ എം. ശങ്കറിനെ കഴിഞ്ഞ ദിവസം കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് ഇയാൾക്കെതിരെ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.