നെല്ലിയാമ്പതിയിലെ ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുക്കല്‍ സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: നെല്ലിയാമ്പതിയിലെ ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചു. ഏറ്റെടുക്കലിനെതിരായ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീംകോടതി റദ്ദാക്കി. അതേസമയം,ഭൂമി കൈവശംവെച്ച കാലയളവിലെ ആദായം എസ്റ്റേറ്റ് ഉടമകൾക്ക് അര്‍ഹതപെട്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

2002ലാണ് പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി ബിയാട്രിസ് എസ്റ്റേറ്റിന്‍റെ കൈവശമുള്ള 246.26 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. എസ്റ്റേറ്റ് ഭൂമിയിൽ 50 ഏക്കർ മറ്റൊരാൾക്ക് കൈമാറിയത് പാട്ടക്കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി. എസ്റ്റേറ്റ് ഏറ്റെടുത്ത സർക്കാർ നടപടി ഹൈകോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു.

1952ലാണ് 246.26 ഏക്കര്‍ വരുന്ന ബിയാട്രിസ് എസ്റ്റേറ്റിന്‍റെ ഭൂമി പി.ഐ. ജോസഫ് എന്ന ആൾക്ക് ഏലം, കാപ്പി കൃഷികൾക്കായി സംസ്ഥാന സര്‍ക്കാര്‍ 99 വര്‍ഷത്തെ പാട്ടത്തിന് നൽകിയത്. 1974ല്‍ എസ്റ്റേറ്റ് നടത്തിപ്പിന് കെ.കെ. ജോസഫ് എന്ന ആളെ കൂടി ചേർത്ത് പി.ഐ. ജോസഫ് കമ്പനി രൂപീകരിച്ചു. ഈ കമ്പനിയുമായാണ് സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പുവെച്ചത്.

Tags:    
News Summary - The Supreme Court has upheld the acquisition of Beatrice Estate in Nelliyampathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.