സുപ്രീംകോടതി വിധി മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നത് -വി.ഡി സതീശൻ

തിരുവനന്തപുരം: മീഡിയവണിന് അനുകൂലമായ സുപ്രീംകോടതി വിധി ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമപരമായി പോരാടി വിജയിച്ച മീഡിയവണിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. ഫാഷിസ്റ്റ് നയങ്ങൾക്കുള്ള മുന്നറിയിപ്പാണിത്. വിലക്ക് വന്ന സമയത്ത് തന്നെ ജനാധിപത്യ വിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. അക്കാര്യങ്ങളെല്ലാം അംഗീകരിച്ചുള്ളതാണ് സുപ്രീംകോടതി വിധി. ജനാധിപത്യം നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷ വർധിപ്പിക്കുന്ന വിധിയാണിത്. സർക്കാറുകളെ വിമർശിക്കുന്നത് രാജ്യവിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മീഡിയവൺ വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയെ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയും സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്ര്യം ശക്തമായി ഉറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    
News Summary - The Supreme Court's verdict gives hope to all the democratic believers - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.