സരിത രവീന്ദ്രൻ

ലെഗിന്‍സ് ധരിച്ചെത്തിയതിന് അധ്യാപികയോട് മോശമായി പെരുമാറിയെന്ന്​; പ്രധാനാധ്യാപികക്കെതിരെ പരാതി

മേലാറ്റൂർ: ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന്​ അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്​.എം ഗവ. ഹൈസ്കൂൾ അധ്യാപിക സരിത രവീന്ദ്രനാഥാണ് പ്രധാനാധ്യാപിക റംലത്തിനെതിരെ ഡി.ഇ.ഒക്ക് പരാതി നല്‍കിയത്.

ഹിന്ദി ടീച്ചറായ സരിത കഴിഞ്ഞ ദിവസം ഓഫിസ് റൂമില്‍ ഒപ്പിടാനെത്തിയപ്പോള്‍ വസ്ത്രധാരണത്തെക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്നാണ്​ പരാതി. ലെഗിന്‍സ് മാന്യതക്ക് നിരക്കാത്ത വസ്ത്രമാണെന്നും അധ്യാപിക ലെഗിന്‍സ് ധരിച്ചെത്തുന്നത് കണ്ടിട്ടാണ് വിദ്യാര്‍ഥികള്‍ യൂനിഫോം ധരിക്കാത്തതെന്ന് ആക്ഷേപിച്ചെന്നും അധ്യാപിക പറഞ്ഞു.

പ്രധാനാധ്യാപികയുടെ ചില പരാമര്‍ശങ്ങള്‍ മാനസികപ്രയാസമുണ്ടാക്കിയെന്നും ടീച്ചറുടെ പരാതിയില്‍ പറയുന്നു. വണ്ടൂര്‍ ഡി.ഇ.ഒക്ക് ഇ-മെയില്‍ വഴിയാണ് പരാതി അയച്ചത്.

എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും വകുപ്പ്​ മേധാവികൾ വിശദീകരണം ചോദിച്ചാൽ അതിന്​ മറുപടി നൽകുമെന്നും പ്രധാനാധ്യാപിക റംലത്ത്​ പറഞ്ഞു.

Tags:    
News Summary - The teacher was misbehaved for wearing leggings; Complaint against the headmistress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.